മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശിനി നഴ്‌സ് ജിദ്ദയില്‍ മരിച്ചു

Web Desk
0 Min Read

ജിദ്ദ: മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശിനി നസീമ (43) ജിദ്ദയില്‍ മരിച്ചു. ഒന്നരമാസം മുമ്പ് കോവിഡ് വന്ന് ഭേദമായിരുന്നു. ഒരുവര്‍ഷം മുമ്പ് വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയതിനാല്‍ കോവിഡിനു ശേഷവും അസുഖ ബാധിതയായി സുലൈമാനിയ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. 15 വര്‍ഷത്തോളമായി കിങ് ഫഹദ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്യുകയായിരുന്നു. സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദ പ്രസിഡന്റും എടക്കര മുസ്ല്യാരങ്ങാടിയില്‍ താമസിക്കുന്ന ഹൈദര്‍ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്‌മാന്‍ എന്ന നാണിയുടെ ഭാര്യയാണ്. ഏകമകന്‍ യാസീന്‍.

city exchange
Share This Article
Leave a Comment
error: Content is protected !!