ഖത്തര്‍ ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് അബൂദാബി ബിഗ് ടിക്കറ്റ് 30 കോടി രൂപ

Web Desk
0 Min Read

അബൂദാബി: അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ഖത്തര്‍ ലുലു ഗ്രൂപ്പിലെ 20 ജീവനക്കാര്‍ക്ക്. ചലച്ചിത്ര താരം ഹരിശ്രീ അശോകന്റെ മരുകന്‍ കൂടിയായ സനൂപ് സുനിലിനും 19 സുഹൃത്തുക്കള്‍ക്കളുമാണ് 30 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളായത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ നമ്പറാണ് ഇവര്‍ നല്കിയിരുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ക്ക് വിജയിയെ കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വന്നു.
എറണാകുളം സ്വദേശിയായ സനൂപും സഹപ്രവര്‍ത്തകരായ 19 പേരും ജൂലൈ 13നാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തത്. 183947 നമ്പര്‍ ടിക്കറ്റായിരുന്നു ഇവരുടേത്.

city exchange
Share This Article
Leave a Comment
error: Content is protected !!