പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫോക്കസ് മെഡിക്കല്‍ സെന്ററിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

ദോഹ: മഹാരാഷ്ട്ര മണ്ഡല്‍ ഖത്തറിന്റേയും ഫോക്കസ് മെഡിക്കല്‍ സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ടുവരെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു.

city exchange

ഫോക്കസ് മെഡിക്കല്‍ സെന്ററിലെ നേത്ര രോഗവിഭാഗം, ഗൈനക്കോളജി, ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, ദന്ത രോഗം എന്നീ വിഭാഗങ്ങളിലെ വിധഗ്ധരുടെ സേവനം ക്യാമ്പില്‍ ലഭ്യമായി.

എം എം ക്യൂ പ്രസിഡന്റ് രാകേഷ് വാഗ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കല്‍ സെന്റര്‍ എം ഡി ഇ കുഞ്ഞമ്മദ് എം എം ക്യൂ ജനറല്‍ സെക്രട്ടറി പരാഗ് സൊനാവാനെക്ക് പ്രിവിലേജ് കാര്‍ഡ് കൈമാറി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

- Advertisement -
Ad image

എം എം ക്യൂ വൈസ് പ്രസിഡന്റ് രചന ചൗധരി, ട്രഷറര്‍ മനിഷ് ഷാ, ജോയിന്റ് സെക്രട്ടറി അജയ് ദോള്‍, ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ബിബിന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അഭിജിത്ത് സാഗര്‍, എച്ച് ആര്‍ ഇഹ്ജാസ് എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!