ഐ സി എഫ് ദോഹ സ്വാതന്ത്ര്യ ദിന മത്സരങ്ങള്‍

Web Desk
1 Min Read

ദോഹ: എഴുപത്തഞ്ചാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് ഖത്തറിന്റെ ദോഹ ഘടകം മലയാളികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന തലക്കെട്ടില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

city exchange

സോഷ്യല്‍ ട്വീറ്റ്, സ്റ്റാറ്റസ് വിഡിയോ, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഗൂഗിള്‍ ഫോം വഴി രെജിസ്റ്റര്‍ ചെയ്യുന്ന ഖത്തറിലെ മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 13 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. സോഷ്യല്‍ ട്വീറ്റ്, സ്റ്റാറ്റസ് വീഡിയോ എന്നിവക്ക് ഓഗസ്റ്റ് 14ന് രാത്രി 10 മണി വരെ എന്‍ട്രികള്‍ അയക്കാം.

’75 പിന്നിട്ട ഇന്ത്യ’ എന്ന വിഷയത്തിലാണ് സോഷ്യല്‍ ട്വീറ്റ് അയക്കേണ്ടത്. ‘സ്വാതന്ത്ര്യത്തിന്റെ ഇന്നലകള്‍’ എന്നതാണ് സ്റ്റാറ്റസ് വിഡിയോക്കുള്ള വിഷയം. സൃഷ്ടികള്‍ മൗലികമായിരിക്കണം. ഓഗസ്‌റ് 15ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി നടത്തുന്ന സ്വാതന്ത്ര്യ ദിന സംഗമത്തില്‍ വിജയികളെ പ്രഖ്യാപിക്കും.

- Advertisement -
Ad image

ഓഗസ്റ്റ് 19ന് ഓണ്‍ലൈനില്‍ ക്വിസ് മത്സരം നടക്കും. വിശദ വിവരങ്ങള്‍ക്ക് 31405783, 55472747 എന്നീ വാട്‌സ്ആപ് നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/4iSUwpVTo5FCN2qu7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.

Share This Article
Leave a Comment
error: Content is protected !!