

കോഴിക്കോട്: ഇ എം എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള വനിതാ ലീഗ് മത്സരത്തില്‍ രണ്ടാം ദിനത്തില്‍ ബാസ്‌കോ ഒതുക്കുങ്ങലിന് വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലൂക സോക്കര്‍ ക്ലബ്ബിനെ ബോസ്‌കോ പരാജയപ്പെടുത്തി.

കളിയുടെ 13, 24, 46 മിനുട്ടുകളില്‍ ലൂകയുടെ ഗോള്‍ വല ചലിപ്പിച്ച് ബോസ്‌കോയുടെ 9-ാം നമ്പര്‍ താരം സൗപര്‍ണികയുടെ ഹാട്രിക്. 31-ാം മിനുട്ടില്‍ 8-ാം നമ്പര്‍ താരം ഉണ്ണിമായ ബോസ്‌കോയ്ക്കു വേണ്ടി ഗോള്‍ നേടി.

കളിയുടെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയ ലൂക്ക സോക്കറിന് 4-ാം നമ്പര്‍ അതുല്യ നേടിയ ആദ്യ ഗോളില്‍ തൃപ്തിപ്പെടേണ്ടി വന്നു. ശക്തമായ പ്രതിരോധനിര തീര്‍ത്ത ബോസ്‌കോയുടെ തുടര്‍ച്ചയായ മുന്നേറ്റമായിരിന്നു പിന്നീട്. കഴിഞ്ഞ ദിവസത്തെ മത്സരത്തെ അപേക്ഷിച്ച് വാശിയേറിയ പോരാട്ടം കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും കാഴ്ച്ചവച്ചു.
ഹാട്രിക് നേടിയ സൗപര്‍ണികയ്ക്കുള്ള ഉപഹാരം കെ ഡി എഫ് എ സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് കോയ നല്‍കി.

