ലയണ്‍സ് ക്ലബ്ബ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായം ചെല്ലാനത്ത് വിതരണം ചെയ്തു

Web Desk
1 Min Read

കൊച്ചി: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായ വിതരണം നടത്തി. കെ ജെ മാക്സി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ ജി ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. കണ്ടക്കടവ് സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. രാജു കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണമാലി എസ് ഐ ജയരാജ്, ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അതാവുദ്ദീന്‍, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ കെ ബി ഷൈന്‍ കുമാര്‍, കുമ്പളം രവി എന്നിവര്‍ പ്രസംഗിച്ചു.
ലയണ്‍സ് നല്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കിറ്റില്‍ എണ്ണൂറു രൂപയോളം വിലയുള്ള സാധനങ്ങളാണ് അടങ്ങുന്നത്. അരി, ആട്ടപ്പൊടി, വെളിച്ചെണ്ണ, പയര്‍, മസാലപ്പൊടികള്‍ തുടങ്ങിയവ അടങ്ങുന്ന കിറ്റിനോടൊപ്പം ബക്കറ്റ്, മഗ്ഗ്, പായ എന്നിവയുമുണ്ട്.
ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി 400 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
നേരത്തെ ഞാറക്കല്‍, വൈപ്പിന്‍ മേഖലകളിലും കിറ്റുകള്‍ വിതരണം നടത്തിയിരുന്നു. ആലപ്പുഴയിലും കട്ടപ്പനയിലും നൂറുവീതം കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം ഏഴര ലക്ഷത്തോളം രൂപ വില വരുന്ന കിറ്റുകളാണ് ആകെ വിതരണം ചെയ്യുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!