

ആലുവ: മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളുടെ മേല്‍ കുതിര കയറുന്നത് തുടര്‍ന്നാല്‍ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമ സ്വാതന്ത്ര്യം അവകാശമാണെന്നും കൈരളി, മീഡിയാവണ്‍ ചാനല്‍ പ്രതിനിധികളെ ഇറക്കിവിട്ടത് ജനാധിപത്യ ധംസ്വനമാണെന്നും ആലുവ ഗാന്ധി സ്വയറില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ പറഞ്ഞു.

ഗാന്ധി സ്‌ക്വയറില്‍ നടന്ന ധര്‍ണ്ണയില്‍ മേഖല പ്രസിഡന്റ് അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കേരള മണ്ണില്‍ ഫാസിസ്റ്റ് രീതി നടപ്പാകില്ലെന്ന് കെ കെ അബ്ദുല്‍ സലാം ഇസ്‌ലാമിയ പറഞ്ഞു. ഇഷ്ടവും അനിഷ്ടവും നോക്കിയല്ല വാര്‍ത്തകള്‍ എഴുതുന്നതെന്നും മാധ്യമ സ്വാതന്ത്ര്യം അടിയറവ് വയ്ക്കില്ലെന്നും ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് ജില്ലാ പ്രസിഡന്റ് ബോബന്‍ ബി കിഴക്കേത്തറ പറഞ്ഞു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത് മാധ്യമ പ്രവര്‍ത്തകന്റെ കടമയാണെന്നും അത് തടയാന്‍ അനുവദിക്കില്ലെന്നും പ്രസ് ക്ലബ്ബ് ട്രഷറര്‍ എസ് എ രാജനും ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് താലൂക്ക് സെക്രട്ടറി സാബു പരിയാരത്തും പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം സന്തോഷ് കുമാര്‍, കെ വി ഉദയകുമാര്‍ കടുങ്ങല്ലൂര്‍, കെ കെ ലത്തീഫ്, ദാവൂദ് ഖാദര്‍, ആഷിഖ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

