‘ഒച്ച’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

അജ്മാന്‍: വെള്ളിയോടന്‍ സി പിയുടെ രചനയില്‍ കിഫ്‌ലി സംവിധാനം നിര്‍വഹിക്കുന്ന ‘ഒച്ച’ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സിനിമാ സംവിധായകന്‍ മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ ഒച്ചയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രവീണ്‍ പാലക്കീല്‍ തിരക്കഥ കിഫ്‌ലിക്ക് കൈമാറി.
ലിജോ സെബാസ്റ്റ്യനാണ് ഛായാഗ്രഹണം. സബീന എം സാലി, ബഹിയ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. സിറാജ് നായര്‍ സഹസംവിധാനം നിര്‍വഹിക്കുന്നു. സി കെ മീഡിയയുടെ ബാനറില്‍ ജിയാന്‍ കൃഷ്ണ മൂവീസിനു വേണ്ടി ഉഷ മധു, ഗ്രീഷ്മ ജയേഷ് എന്നിവരാണ് ഒച്ച നിര്‍മിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!