കളര്‍ഫുള്ളായി ‘മഹാറാണി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Web Desk
1 Min Read

കൊച്ചി: യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. മാര്‍ക്കറ്റില്‍ വാഴക്കുലകളുമായി നില്‍ക്കുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോക്കുമൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററില്‍ കാണാം.

city exchange

എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹനിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും അന്‍വര്‍ അലിയുടെയും രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചേര്‍ത്തലയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്.

- Advertisement -
Ad image

കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല, കല- സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രീയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റര്‍- സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഹിരണ്‍ മോഹന്‍, പി ആര്‍ ഒ- പി ശിവ പ്രസാദ്, സൗണ്ട് മിക്‌സിങ്- എം ആര്‍ രാജാ കൃഷ്ണന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.

Share This Article
Leave a Comment
error: Content is protected !!