
ദോഹ: ഖത്തറിലെ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 മുതല്‍ 2027 വരെയുള്ള കാലാവധിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പി സി നൗഫല്‍ കട്ടുപ്പാറ (പ്രസിഡന്റ്), ചാന്ദിഷ് ചന്ദ്രന്‍, അനീസ് കെ ടി വളപുരം (വൈസ് പ്രസിഡന്റ്), ജാഫര്‍ കമ്പാല (ജനറല്‍ സെക്രട്ടറി), നിയാസ് കൊട്ടപ്പുറം, ഷഫീര്‍ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടന്‍, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂര്‍ (ജോ സെക്ര), ഇര്‍ഫാന്‍ പകര (ട്രഷറര്‍), സുഹൈല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

വസീം (വെല്‍ഫയര്‍ ആന്റ് മീഡിയ), ജാബിര്‍ പൊട്ടച്ചോല (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സൈദ് കോഴിച്ചെന (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), സുജിത്ത്, ഇക്ബാല്‍ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മല്‍, നജീബ് റഹ്മാന്‍, അക്ബര്‍, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സന്‍, കെന്‍സ് നിലമ്പുര്‍, അഫ്‌സല്‍ വണ്ടൂര്‍, ആസിഫ് ഇക്ബാല്‍, അസ്‌കര്‍ തിരൂര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ശരത് കോട്ടക്കല്‍, സലീം ഇടശ്ശേരി (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍), സലീം ഇടശ്ശേരി, സൈദ് അലി വി കെ വെളിയന്‍കോട് (സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍).
