

ദോഹ: ഖത്തറിലെ ഈദ് ആഘോഷത്തെ വിസ്മയഭരി തമാക്കിയ ഭീമന്‍ ബലൂണ്‍ പരേഡിനെ ക്യാമറ കണ്ണിലൂടെ വ്യത്യസ്തമായി ദൃശ്യവല്‍ക്കരിച്ച് പ്രമുഖ ഫോട്ടോ ഗ്രാഫര്‍ സന്തു നിഴല്‍ എന്ന ഫാത്തിമ മെഹറൂഫ്. ഖത്തര്‍ ടൂറിസം വകുപ്പ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഈദ് ആഘോഷങ്ങളുടെ കൗതുകവും ആസ്വാദനവുമായി മാറിയ ഭീമന്‍ ബലൂണ്‍ പരേഡിലെ കഥാപാത്രങ്ങളെ മികവുറ്റ ദൃശ്യചാരുതയായിരുന്നു സന്തു നിഴല്‍ പകര്‍ത്തിയ മിഴിവുറ്റ ചിത്രങ്ങള്‍.


ദോഹ കോര്‍ണിഷിനു മുകളില്‍ ഒരു ഡസനിലധികം അക്ഷര ബലൂണുകളാണ് ഉയര്‍ന്നത്. പ്രശസ്തമായ വീഡിയോ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍, ആംഗ്രി ബേര്‍ഡ്സ്, മിനിയന്‍സ്, സൂപ്പര്‍ മാരിയോ തുടങ്ങി സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹീലിയം നിറച്ച ബലൂണുകളെ ജനബാഹുല്യത്തിനിടയിലും തന്റെ ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം അടയാളപ്പെടുത്തിയതായിരുന്നു സന്തു നിഴല്‍ പകര്‍ത്തിയ ചിത്രങ്ങള്‍.


ഈദ് ഉത്സവത്തിന്റെ ഭാഗമായി കോര്‍ണിഷിന്റെ നട പ്പാത വര്‍ണ്ണാഭമായി മാറി. പ്രതീക്ഷയോടെ കാത്തിരുന്ന പരേഡ് ബുധനാഴ്ച വൈകിട്ടാണ് നടന്നത്. ഉത്സവത്തിന്റെ ഉദ്ഘാടന ദിവസമായ മെയ് മൂന്നിന് നടത്താനിരുന്ന പരേഡ് മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അടുത്ത ദിവസം രാത്രിയാണ് ബലൂണ്‍ പരേഡ് നടന്നത്. പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ഭീമാകാരമായ ബലൂണുകളെ അമ്പരപ്പോടെയാണ് ആളുകള്‍ വരവേറ്റത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

