

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും ആയുഷ് ആയുര്‍വേദ വകുപ്പും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനാചരണവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉല്‍ഘാടനം നടത്തി. നല്ല ആരോഗ്യമുളള മനസ്സും ശരീരവും നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ചൂര്‍ണ്ണിക്കര പഞ്ചായത്ത് യോഗാദിനം നടത്തിയത്.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തില്‍ മൂന്നു സെന്ററുകളിലായി സൗജന്യമായി യോഗ പഠന ക്ലാസ് ആരംഭിച്ചു. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ മുകളില്‍ ഉള്ള യോഗ ഹാളില്‍ നടന്ന പഞ്ചായത്ത് യോഗ ദിനാചരണത്തിന്റെയും യോഗ ക്ലബിന്റെയും ഉദ്ഘാടനം ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് സ്വാഗതവും യോഗ ഇന്‍സ്ട്രക്ടര്‍ അമൃത പ്രീതം നന്ദിയും പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് അംഗം സതി ഗോപി മുഖ്യാതിഥി ആയിരുന്നു. അംഗം രമണന്‍ ചേലാക്കുന്ന്, ഹോമിയോ ഡോക്ടര്‍ ലീന, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ എന്നിവര്‍ ആശംസകള്‍ ര്‍േന്നു. തുടര്‍ന്ന് പഞ്ചായത്ത് യോഗ ഇന്‍സ്ട്രക്ടര്‍ അമൃത പ്രീതം യോഗ ക്ലാസ് എടുത്തു.

