ഇന്തോനേഷ്യയിലെ മൊലുക്കാ കടലില്‍ 5.8 തീവ്രതയുള്ള ഭൂചലനം

Web Desk
0 Min Read

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഉത്തര സുലവേസിക്കും ഉത്തര മലുക്കുവിനും ഇടയിലുള്ള മൊലുക്കാ കടലില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.

city exchange

യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട വിവരമനുസരിച്ച് ബിറ്റുങ് നഗരത്തില്‍നിന്ന് ഏകദേശം 116 കിലോമീറ്റര്‍ കിഴക്ക് 48 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ വസ്തുനാശമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ- അഗ്നിപര്‍വത മേഖലയായ പസഫിക് റിംഗ് ഓഫ് ഫയറില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതിനാല്‍ ഇവിടെ ഭൂചലനങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും പതിവായി ഉണ്ടാകാറുണ്ട്.

Share This Article
Leave a Comment
error: Content is protected !!