വഖഫ് നിയമനം: സര്‍ക്കാര്‍ വാഗ്ദാനം അപ്രായോഗികം

Web Desk
1 Min Read

കോഴിക്കോട്: വഖഫ് ബോര്‍ഡിലെ നിയമനത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം അപ്രായോഗികമെന്ന നിയമവിദഗ്ധര്‍. നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നിയമം പാസായിരിക്കയാണ്. വഖഫ് റെഗുലേഷനിലും മാറ്റം വന്നു. ഇത് രണ്ടും റദ്ദാക്കിയാലേ പഴയ രീതിയിലുള്ള നിയമനം നടക്കൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് വഖഫ് ബോര്‍ഡിലെ നിയമനങ്ങളെ ബാധിക്കും. വഖഫ് ബോര്‍ഡിലെ നിയമനത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് കഴിഞ്ഞ ദിവസം സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഇതെങ്ങനെ നടക്കുമെന്ന ചോദ്യമാണ് വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. നിയമനാധികാരം ബോര്‍ഡിനാണെന്ന വഖഫ് റഗുലേഷനുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഒഴിവാക്കിയാണ് നിയമനം പി.എസ്.സിക്ക് വിടാന്‍ വഴിയൊരുക്കിയത്. നിയമസഭയില്‍ ബില്‍ പാസാവുകയു ചെയ്തു. നിലവില്‍ നിയമനാധികാരം വഖഫ് ബോര്‍ഡിന് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കയാണ്. അതുകൊണ്ട് തന്നെ നിയമവും റഗുലേഷനും റദ്ദാക്കാതെ നിലിവിലെ നിയമന രീതിയിലേക്ക് പോകാന്‍ വഖഫ് ബോര്‍ഡിന് കഴിയില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!