പ്രദീപ് അറയ്ക്കലിന്റെ വിയോഗത്തില്‍ തേങ്ങി തൃശൂര്‍

Web Desk
1 Min Read

തൃശൂര്‍:

city exchange

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ വ്യോമസേന അസിസ്റ്റന്റ് വാറണ്ട് ഓഫീസര്‍ പ്രദീപ് അറയ്ക്കലിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കും. പ്രദീപിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. അസുഖം മൂലം കിടപ്പിലായ അവസ്ഥയിലാണ് പ്രദീപിന്റെ അച്ഛന്‍. മരണ വിവരം അദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരിക.

Share This Article
Leave a Comment
error: Content is protected !!