ജമാഅത്ത് കൗണ്‍സിലിന് പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുമെന്ന് ടി എ അഹമ്മദ് കബീര്‍

Web Desk
1 Min Read

ആലുവ: ജില്ലാ ജമാഅത്ത് കൗണ്‍ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുമെന്നും സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി ‘വൈസ്’ എന്ന പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്ത് മഹല്ലുകള്‍ കേന്ദ്രമായി യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടും മുന്‍ എം എല്‍ എയുമായ ടി എ അഹമ്മദ് കബീര്‍. ആലുവ താലൂക്ക് ജമാഅത്ത് കൗണ്‍സിലിന്റെ ‘ഹദിയതു ഈദില്‍ ഫിത്തര്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആലുവ താലൂക്ക് പരിധിയിലുള്ള മഹല്ല് പള്ളികളില്‍ ജോലി ചെയ്യുന്ന ഇമാമുമാര്‍ക്കും മുഹദിന്‍മാര്‍ക്കും ആലുവ താലൂക്ക് ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റമദാന്‍ ഉപഹാരം വിതരണം ചെയ്തു.

ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് ഡോ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉലമാ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ സലാം മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ എസ് കുഞ്ഞു മുഹമ്മദ്, താലൂക്ക് സെക്രട്ടറി നാസര്‍ മുട്ടത്തില്‍, ട്രഷറര്‍ പി എം മൂസക്കുട്ടി, അഡ്വ. വി കെ സിദ്ദിഖ്, അഷ്‌റഫ് ഹുദവി, നൗഫല്‍ ബാഖവി, മുഹമ്മദ് ആഷിഖ് ഇബ്രാഹിം ഹുദവി, മുസ്തഫ ബാഖവി, സെയ്ദ്കുഞ്ഞു പുറയാര്‍, എം അലി, അഷ്‌റഫ് മുട്ടം, പി ബി അലികുഞ്ഞ്, അസീസ് കുട്ടമശ്ശേരി, അബ്ദുല്‍ ഖാദര്‍ പാപ്രശ്ശേരി, മുഹമ്മദ്കുഞ്ഞ് തോട്ടക്കാട്ടുകര, കെ യു മുഹമ്മദ് പാറപ്പുറം, സലിം എടയപ്പുറം എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!