കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ

Web Desk
1 Min Read

ബംഗളൂരു: ബസവരാജ് ബൊമ്മൈയെ കര്‍ണാടക മുഖ്യമന്ത്രിയായി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം തീരുമാനിച്ചു. ബി എസ് യദ്യൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
ലിംഗായത്ത് സമുദായത്തില്‍ നിന്നുതന്നെയാണ് പുതിയ മുഖ്യമന്ത്രിയേയും ബി ജെ പി തെരഞ്ഞെടുത്തത്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ ധര്‍മേന്ദ്ര പ്രദാനും ജി കിഷന്‍ റെഡ്ഡിയും പങ്കെടുത്തു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മൈയുടെ മകനാണ് ബസവരാജ്. ജനതാദള്‍ യുണൈറ്റഡിലായിരുന്ന ബസവരാജ് പിന്നീട് ബി ജെ പിയില്‍ ചേരുകയായിരുന്നു.
ലിംഗായത്ത് സമുദായക്കാരനായ യദ്യൂരപ്പയെ മാറ്റിയതിലുള്ള രോഷം മറികടക്കാന്‍ ബൊമ്മെയുടെ സ്ഥാനത്തിലൂടെ സാധിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബസവരാജ് ബൊമ്മൈയെ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ അഭിനന്ദിച്ചു. കര്‍ണാടകയെ വികസനത്തിന്റേയും പ്രതീക്ഷയുടേയും വഴികളിലൂടെയും നയിക്കാന്‍ ബി എസ് ബൊമ്മൈയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായി യദ്യൂരപ്പ ട്വീറ്റ് ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!