
ആലുവ: പെരിയാറില്‍ നിന്നും കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് തോട്ടുമുഖം- കൊച്ചിന്‍ ബാങ്ക്- നൊച്ചിമ- മെഡിക്കല്‍ കോളേജ് റോഡ് കുഴിച്ച് പൈപ്പിടുന്നതിനായി പി ഡബ്ല്യൂ ഡിയില്‍ നിന്നും കിന്‍ഫ്രക്ക് നല്‍കിയ നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 31ന് അവസാനിച്ചതാണെന്നും കാലാവധി നീട്ടി നല്‍കുന്നതിനായി കിന്‍ഫ്ര പുതിയ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയുവാന്‍ കഴിഞ്ഞതായും എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഇത്രയേറെ പ്രതിഷേധം നേരിടേണ്ടി വന്ന ഈ പദ്ധതിക്ക് കാലാവധി നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ടും അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്കു കത്ത് നല്‍കി.

പൈപ്പിടുന്നതിനായി കുഴിച്ച സ്ഥലങ്ങളില്‍ ടാറിങ്ങ് നടക്കാത്തത് മൂലം റോഡ് പൊടി നിറഞ്ഞ് കുണ്ടും കുഴിയുമായി താറുമാറായി ഗതാഗത യോഗ്യമല്ലാതായിരിക്കുകയാന്നെന്നും പൊടി ശല്യം മൂലം പരിസരവാസികള്‍ ശ്വാസം മുട്ടല്‍ ആസ്തമ എന്നിവ മൂലം പുറത്തിറങ്ങുവാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണെന്നും ആയതിനാല്‍ തുടര്‍ന്ന് നോഒബ്ജക്ഷന്‍ കാലാവധി നീട്ടി നല്‍കാതെ ഈ റോഡ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധാരണം നടത്തുന്നതിനായി നിലവില്‍ അനുവദിച്ച ഫണ്ടു ഉപയോഗിച്ച് റോഡ് നന്നാക്കി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനവസാനമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം കഴിഞ്ഞ ദിവസം ജനങ്ങള്‍ സംഘടിച്ച് സുപ്രണ്ടിങ്ങ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ച് ധര്‍ണ്ണ നടത്തിയ പോലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്നും എം എല്‍ എ കത്തില്‍ സൂചിപ്പിച്ചു.
