Connect with us

Latest News

ഖത്തര്‍ യാത്രക്കാര്‍ ജാഗ്രത കാണിക്കേണ്ട പത്തു കാര്യങ്ങള്‍

Published

on


ദോഹ: ഖത്തര്‍ യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ വീണ്ടും ഓര്‍മപ്പെടുത്തുന്നു.

1-ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈയില്‍ 5000 ഖത്തര്‍ റിയാലോ അല്ലെങ്കില്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തൂല്യമായതോ ആയ മൂല്യമുള്ള ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.
2- യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ചെയ്ത റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടാവണം.
3-യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തില്‍ നിന്ന് വേണം പരിശോധന നടത്താന്‍.
4-എല്ലാ യാത്രക്കാരും ഇഹ്തിറാസ് പോര്‍ട്ടലില്‍ (www.ehteraz.gov.qa) രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം.
5-ബോര്‍ഡിങ് പാസ് ഇഷ്യു സമയത്ത് ഇഹ്തിറാസ് രജിസ്ട്രേഷന്റെ തെളിവ് കാണിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.
6-എയര്‍പോര്‍ട്ടില്‍ എത്തും മുമ്പ് കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
7-ഓണ്‍ അറൈവലില്‍ വരുന്നവര്‍ക്ക് ഖത്തറില്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ കണ്‍ഫേം ചെയ്ത രേഖ വേണം.
8-പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
9-യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.
10-ഏത് വാക്സിന്‍, സ്വീകരിച്ച തിയ്യതി തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.


error: Content is protected !!