

തലശ്ശേരി: പയ്യന്നൂര്‍ മുന്‍സിപ്പല്‍ കമ്മീഷണറായി വിരമിച്ച വയല്‍പുരയില്‍ വി പി അബ്ദുസ്സലാം നിര്യാതനായി. പരേതരായ പരേതരായ പയ്യേരി അബുവിന്റെയും വയല്‍പ്പുരയില്‍ നഫീസയുടെയും മകനാണ്.

ഭാര്യ: പരേതയായ എ കെ സുഹറ. മക്കള്‍: ഷമീമ, ഷെമീറ, ഷമീര്‍, സഫൂറ, ഷബീന, ഷസീന, ഷര്‍ജാന. മരുമക്കള്‍: എ കെ ത്വാഹിര്‍, അഷ്‌റഫ് മഠത്തില്‍, ഷസ്‌ന, ഹാഫിസ്, റിയാസ്, ഷബീല്‍, സജീര്‍.

സഹോദരങ്ങള്‍: റഹീം, പരേതരായ മഹമൂദ്, കരീം, സുഹറ, ശരീഫ, ജലീല്‍, സത്താര്‍, ഫൗസിയ, റസിയ.
തലശ്ശേരി മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് നാരങ്ങാപ്പുറം മസ്ജിദുല്‍ മുജാഹിദിനിലും തുടര്‍ന്ന് ജുമാ നമസ്‌കാരാനന്തരം അയ്യലത്തെ പള്ളിയിലും നടക്കുന്നതാണ്.

