ശ്രദ്ധേയമായി ഇലോഫിന്റെ ‘ഹൃദയ സ്തംഭനം ആദ്യ നിമിഷങ്ങളുടെ വില’ സി പി ആര്‍ പരിശീലനം

Web Desk
1 Min Read

ദോഹ: ഇലോഫിന്റെ നേതൃത്വത്തില്‍ ‘ഹൃദയ സ്തംഭനം ആദ്യ നിമിഷങ്ങളുടെ വില’ എന്ന വിഷയത്തില്‍ സി പി ആര്‍ പരിശീലനവും ക്ലാസും നടത്തി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. റഷീദ് പരിപാടിക്ക് നേതൃത്വം നല്‍കി.

city exchange

മുന്നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സദസ്സില്‍ നിന്നുള്ള അമ്പതോളം പേര്‍ക്ക് ഡോ. റഷീദിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭ്യമായി.

സി പി ആര്‍ ചെയ്യുന്നതിലൂടെ ഒരാളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും ആവശ്യമായ സമയത്ത് സി പി ആര്‍ നല്‍കാനായാല്‍ ഏതൊരാള്‍ക്കും ജീവന്‍ രക്ഷ നിര്‍വഹിക്കാനാവുമെന്നും ഡോ. റഷീദ് പറഞ്ഞു.

പരിപാടിയില്‍ നസീഹ മജീദ് ഡോക്ടറെ സദസ്സിന് പരിചയപ്പെടുത്തി. മജീദ് നാദാപുരം മീഡിയ സപ്പോര്‍ട്ടായിരുന്നു. ഡോ. പ്രതിഭ രതീഷ് സ്വാഗതവും സജ്ന മന്‍സൂര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!