
ദോഹ: ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് (ജി ആര്‍ സി സി) ഖത്തര്‍ റമദാനില്‍ ‘മെഹന്തി ഫെസ്റ്റ് വിത്ത് സുഹൂര്‍ ഡിന്നര്‍’ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11ന് ബുധനാഴ്ച ദോഹയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിലാണ് പരിപാടി നടക്കുന്നത്.

സാമ്പ്രദായിക മെഹന്തിയുടെ തനിമയും വൈദഗ്ധ്യവും പ്രവാസികള്‍ക്കിടയില്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരവും കൂട്ടായ്മയും ഒരുക്കിയിരിക്കുന്നത്.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ മെഹന്തി മത്സരത്തിന് പുറമെ ആത്മീയ അനുഭവം പകരുന്ന തത്സമയ ഭക്തിഗാനാലാപനവും അരങ്ങേറും. റമദാന്‍ മാസത്തിന്റെ പവിത്രത വിളിച്ചോതുന്ന മാപ്പിളപ്പാട്ടുകളും സൂഫി ഗീതങ്ങളും പരിപാടിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം നല്‍കും.
ക്യാഷ് പ്രൈസുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ജി ആര്‍ സി സി വാഗ്ദാനം ചെയ്യുന്നുണ്ട്. മെഹന്തി മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം 333 റിയാല്‍, 222 റിയാല്‍, 111 റിയാല്‍ വീതം ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും സ്‌പെഷ്യല്‍ ഗിഫ്റ്റുകളും നല്‍കും. 45 മിനിറ്റ് നീളുന്ന മത്സരത്തില്‍ ഫ്രീ-ഹാന്‍ഡ് ഡിസൈനുകള്‍ക്കാണ് അനുമതി.
പരമ്പരാഗത മൂല്യങ്ങളും സുഹൂര്‍ വിരുന്നും കേരളീയ തനിമയും പ്രവാസത്തിന്റെ സ്‌നേഹവും കോര്‍ത്തിണക്കി ഒരുക്കുന്ന വിഭവസമൃദ്ധമായ സുഹൂര്‍ ബുഫെ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്. വിശ്വാസവും കലയും ഒത്തുചേരുന്ന ഈ വേദിയില്‍ ജി ആര്‍ സി സി അംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള മികച്ചൊരവസരമാണ് ഒരുങ്ങുന്നത്.
കൂടാതെ അറേബ്യന്‍ സാംസ്‌കാരിക പഴമ വിളിച്ചോതുന്ന പുരാവസ്തു ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ചിത്രകലാ അധ്യാപികയും ലൈവ് ആര്‍ട്ട് പെര്‍ഫോര്‍മറുമായ രോഷ്നി കൃഷ്ണന്റെ ചിത്രകലാ വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനവും വേദിയ്ക്ക് മാറ്റ് കൂട്ടും
മെഹന്തി മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സാംസ്‌കാരിക സന്ധ്യയിലേക്ക് പ്രവേശനം ഉറപ്പു വരുത്തുവാനും https://forms.gle/RheuP2fPhPMdx7hA7 എന്ന ഗൂഗ്ള്‍ ഫോം വഴിയോ 00974 7111 7954, 00974 3110 0317, 00974 5026 6880, 00974 7010 7833 എന്നീ നമ്പറുകളിലോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

