
അബുദാബി: കാസര്‍ക്കോട് നീലേശ്വരം തൈക്കടപ്പുറം എ പി റോഡിലെ സി എച്ച ഉമര്‍ റഹ്മാന്‍ നാലപുരപ്പാട്ടില്‍ (63) അബൂദാബിയില്‍ നിര്യാതനായി. ദീര്‍ഘകാലമായി അബൂദാബിയില്‍ വസ്ത്രവ്യാപാരിയായ ഉമര്‍ റഹ്മാന്‍ ബനിയാസിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസീന, ഷബ്ന. സഹോദരങ്ങള്‍: ഹംസ ഹാജി, റസാഖ് ഹാജി, മജീദ്, ഹഫ്‌സത്ത്, റംല, ബദറുദ്ദീന്‍, സുബൈദ. മരുമക്കള്‍: ഇസ്മായില്‍ തൃക്കരിപ്പൂര്‍, റഷീദ് കാങ്കോല്‍.
സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

