Connect with us

Community

മര്‍വ ഖത്തര്‍ ഈദ് സംഗമം നടത്തി

Published

on


ദോഹ: മര്‍വ്വ ഖത്തര്‍ പള്ളിക്കര പ്രവാസി കൂട്ടായ്മ ഈദ് സംഗമം നടത്തി. കളി ചിരിയും സൊറപറയലും- 2025 എന്ന പേരില്‍ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും കുടുംബങ്ങളും ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി.

വക്രയിലെ റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മര്‍വ്വ ഖത്തര്‍ പ്രസിഡണ്ട് വി പി അന്‍വര്‍ മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുന്‍ സെക്രട്ടറി നിഹാദ് അലി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ- കായിക മത്സരങ്ങളും ഫസലുദ്ദീന്‍ പള്ളിക്കരയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി.

പ്രവാസിയായിരിക്കെ മരണപ്പെട്ടു പോയ നാട്ടുകാരെ അനുസ്മരിച്ചും പള്ളിക്കര എന്ന ഗ്രാമത്തിന്റെ പഴയ കാല ചരിത്രവും ചിത്രങ്ങളും പ്രശസ്തമായ കാളപൂട്ട് മത്സരം ഉള്‍പ്പെടെയുള്ള വീഡിയോ പ്രദര്‍ശനവും പുതുതലമുറക്ക് വ്യത്യസ്ത അനുഭവമായി.

മുസ്തഫ സൈതലവി പട്ടാമ്പി ഈദ് സന്ദേശം നല്‍കി.

പ്രാദേശിക കൂട്ടായ്മകളുടെ പ്രസക്തിയും പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ്, ക്ഷേമനിധി, നോര്‍ക്ക പരിരക്ഷകളെ കുറിച്ചുമുള്ള ബോധവത്കരണവും പി എം ഒ പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സിദ്ദിക്ക് ചെറുവല്ലൂര്‍ നിര്‍വഹിച്ചു.

സിപാഖ് പ്രസിഡന്റ് നാസര്‍ മൂക്കുതല, അബ്ദുല്‍ ഗഫൂര്‍ വട്ടത്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബഷീര്‍ കെ വി, നവാസ് വട്ടത്തൂര്‍, നജ്ബുദ്ദീന്‍ തങ്ങള്‍, ഉബൈദ് തുടങ്ങിയവര്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സോഷ്യല്‍ മീഡിയ കോ- ഓര്‍ഡിനേറ്റര്‍മാരായ റിയാസ് വി പി, ഫാസില്‍ മയിലാടി, ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ ഷമീര്‍ വി പി, ഗഫൂര്‍ കിളായില്‍, ആബിദ് വി പി, അലി മക്ക്, ഫാസില്‍ എം വി, ആസിഫ്, റമീസ് പി വി, നിഷാദ്, ഷഫീക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി ഫസലുദ്ദീന്‍ സ്വാഗതവും ജോ സെക്രട്ടറി റാഷിദ് മയിലാടി നന്ദിയും പറഞ്ഞു.


error: Content is protected !!