

ദോഹ: എറണാകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി. പറവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ (44) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
നിമയാണ് ഭാര്യ. നിവേദിക മകളാണ്. നടപടികള്‍ക്കു ശേഷം മൃദേഹം നാട്ടിലേക്കു കൊണ്ടുപോകും.
