ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് അമീര്‍ അനുശോചനം രേഖപ്പെടുത്തി

Web Desk
1 Min Read

ദോഹ: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച ബദര്‍ അല്‍ ദോസരിയുടെയും ചൊവ്വാഴ്ചത്തെ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികളുടെയും കുടുംബങ്ങള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

city exchange

സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കിട്ട സന്ദേശത്തില്‍ അല്‍ ദോസരിയുടെയും മറ്റ് ഇരകളുടെയും വേര്‍പാടില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. അവരുടെ ആത്മാക്കള്‍ക്ക് ദൈവത്തിന്റെ കരുണ ലഭിക്കട്ടെയെന്നും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും ശക്തിയും ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

തന്റെ രാജ്യത്തെ സേവിക്കുന്നതിനായി മരിച്ച രാജ്യത്തിന്റെ രക്തസാക്ഷി ബദര്‍ അല്‍ ദോസരിയെയും വഞ്ചനാപരമായ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികളെയും ദൈവം കരുണ കാണിക്കട്ടെയെന്നും പറഞ്ഞു.

അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, അവര്‍ക്ക് സമാധാനവും നിത്യശാന്തിയും നല്‍കണമെന്ന് ദൈവത്തോട് അഭ്യര്‍ഥിച്ചുകൊണ്ട് പോസ്റ്റ് പ്രസിദ്ധീകരിച്ചു.

- Advertisement -
Ad image

ഖത്തറിന്റെയും അവിടുത്തെ ജനങ്ങളുടെയും രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥത്ഥിച്ചുകൊണ്ടും ദൈവഹിതത്തിലുള്ള വിശ്വാസം ഉറപ്പിച്ചുകൊണ്ടുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരത്തില്‍ അമീര്‍ പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ തുടങ്ങിയവരും മയ്യിത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, പൗരന്മാര്‍, താമസക്കാര്‍ തുടങ്ങിയവരും മയ്യിത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

മിസൈമിര്‍ ഖബര്‍സ്ഥാനില്‍ രക്തസാക്ഷികളെ ഖബറടക്കി. ഖബറടക്കത്തിന് ശേഷമാണ് അമീര്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചത്.

Share This Article
Leave a Comment
error: Content is protected !!