അരലക്ഷത്തിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ കാംപയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ (ടിഡാപ്) രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന് 2026ലെ വാര്‍ഷിക ദേശീയ ക്യാമ്പയിന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

city exchange

സര്‍ക്കാര്‍, സ്വകാര്യ, കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഉള്‍പ്പെടെ 278 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പത്താം ക്ലാസുകളിലെ 51,772 വിദ്യാര്‍ഥികളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള മാതാപിതാക്കളുടെ സമ്മതം ലഭ്യമാക്കാന്‍ അറിയിപ്പുകള്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും ലക്ഷ്യമാക്കി തെറ്റിദ്ധാരണകള്‍ നീക്കുകയും പ്രതിരോധ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോധവത്കരണ പരിപാടികളും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Ad image

ഗുരുതരമായ സാംക്രമിക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ വാക്‌സിനേഷന്‍ക്ക് നിര്‍ണായക പങ്കുള്ളതിനാല്‍, ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഖത്തര്‍ അംഗീകരിച്ച ദേശീയ വാക്‌സിനേഷന്‍ ഷെഡ്യൂളില്‍ കൗമാരക്കാര്‍ക്ക് നല്‍കുന്ന നിര്‍ബന്ധിത ബൂസ്റ്റര്‍ ഡോസിന്റെ ഭാഗമാണ് ഈ ടിഡാപ്പ് വാക്‌സിന്‍ എന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിനേഷന്റെ പ്രാധാന്യം സ്‌കൂള്‍ ജീവനക്കാര്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഏകദേശം 240 മെഡിക്കല്‍, നഴ്‌സിംഗ് വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ ശാസ്ത്രീയ വിവരങ്ങളും ലഘു പാര്‍ശ്വഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനവും ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീട്ടില്‍ ഇത്തരം ലക്ഷണങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുകയും ക്യാമ്പയിന്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള ഭരണപരമായ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!