

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കെ എം സി സി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

ദോഹയില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തു ഷഹാനിയയിലെ അല്‍ കാദി പാര്‍ക്കിലായിരുന്നു മൈല്‍സ് ടു ഗോ സീസണ്‍ 2 ലിഖ അല്‍ ഒസ്‌റ എന്ന തലകെട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്

ഖത്തര്‍ കെ എം സി സി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ അഞ്ചില്ലത്ത് അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍ മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി അബീ മര്‍സാദ് സ്വാഗതം പറഞ്ഞു. പ്രവാസം മതിയാക്കി നാട്ടിലേക്ക പോകുന്ന മണ്ഡലത്തിലെ സീനിയര്‍ നേതാവ് കെ പി അഹ്‌മദിന് യാത്രയയപ്പ് നല്‍കി.
ഖത്തര്‍ കെ എം സി സി വനിതാ വിങ്ങിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട ഡോ. ബുഷ്റ അന്‍വറിനെ ഉപഹാരം നല്‍കി ആദരിച്ചു.
മണ്ഡലത്തിലെ സീനിയര്‍ നേതാക്കന്മാരായ എം വി ബഷീര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, എന്‍ എ ബഷീര്‍, എം വി അഷ്റഫ്, സമീര്‍ ഉടുമ്പുന്തല, എം എ നാസര്‍ കൈതക്കാട്, ശംസുദ്ധീന്‍ ഉദിനൂര്‍, മന്‍സൂര്‍ റഹ്‌മാന്‍, റാഷിദ് എ വി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി റഫീഖ് റഹ്‌മാനി നന്ദി പറഞ്ഞു.

