
ദോഹ: ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖിലെ എര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് ഓഗസ്റ്റ് 8 മുതല്‍ പുന:രാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മേഖലയിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതിന്റെ ഭാഗമായി ശൃംഖല പുനഃസ്ഥാപിക്കുന്ന നടപടികളുടെ ഭാഗമായാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. ഇതോടെ ഗള്‍ഫ് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം വീണ്ടും ശക്തിപ്പെടും.

ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും കുടുംബ സന്ദര്‍ശനങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് സര്‍വീസ് പുന:രാരംഭിക്കുന്നത് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

മേഖലയിലെ വിമാന സര്‍വീസുകള്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിനനുസരിച്ച് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്‌സും മൂന്ന് പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ വിമാന ഷെഡ്യൂളുകളും യാത്രാ വിവരങ്ങളും പരിശോധിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

