2030ഓടെ കാര്‍ഷിക മേഖലയിലെ ജല ഉപയോഗം ഖത്തര്‍ 40 ശതമാനം കുറയ്ക്കും

Web Desk
1 Min Read

ദോഹ: ജലസുരക്ഷ, ഭക്ഷ്യോല്‍പ്പാദനം, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2030-ഓടെ ഉത്പാദിപ്പിക്കുന്ന ഒരു ടണ്‍ വിളയുടെ ജല ഉപഭോഗത്തില്‍ ശരാശരി 40 ശതമാനം കുറവ് വരുത്താനും പുരോഗതി കൈവരിക്കാനും ഖത്തര്‍ ലക്ഷ്യമിടുന്നു.

city exchange

മരുഭൂ കാലാവസ്ഥയിലെ സുസ്ഥിര ഊര്‍ജം- ജലം-പരിസ്ഥിതി നെക്സസ് എന്ന വിഷയത്തെക്കുറിച്ചുള്ള മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പാനല്‍ സെഷനില്‍ സംസാരിക്കവേ ജലത്തിന്റെ ഉപയോഗരീതി മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ നിന്നുള്ള ഡോ. ഡെല്‍ഫിന്‍ അക്ലോക്ക് പറഞ്ഞു.

വരണ്ട രാജ്യങ്ങളില്‍ വെള്ളം ലഭ്യമാക്കുക എളുപ്പമല്ല. അതിനാല്‍ ജലസേചനവും ജലം ലാഭിക്കുന്നതുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും 2030ഓടെ ഖത്തറിന്റെ ലക്ഷ്യം ഉത്ാദിപ്പിക്കുന്ന ഒരു ടണ്‍ വിളയുടെ ജല ഉപഭോഗത്തില്‍ ശരാശരി 40 ശതമാനം പുരോഗതി കൈവരിക്കുക എന്നതാണെന്നും ഡോ. ഡെല്‍ഫിന്‍ അക്ലോക്ക് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!