ഷെയിന്‍ നിഗം- സണ്ണി വെയ്ന്‍ ചിത്രം വേലയിലെ ‘പാതകള്‍ പലര്‍’ വീഡിയോ സോങ് റിലീസായി

Web Desk
1 Min Read

കൊച്ചി: ആര്‍ ഡി എക്‌സിന്റെ വിജയത്തിന് ശേഷം സാം സി എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിന്‍ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്‍’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസായി. അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്.

city exchange

ഷെയിന്‍ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. നവംബര്‍ 10നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നത്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!