ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

Web Desk
1 Min Read

ദോഹ: ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. ഫിഫ ലോകകപ്പ് 2022ന്റെ പശ്ചാത്തലത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 23 വരെ സന്ദര്‍ശക വിസകള്‍ താത്ക്കാലികമായി നിര്‍ത്തിയതിനാലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ട്വീറ്റ് ചെയ്തത്. ഹയ്യ കാര്‍ഡുള്ളവര്‍ക്കും ഖത്തറില്‍ റസിഡന്റ് വിസയുള്ളവര്‍ക്കും മാത്രമാണ് ഈ സമയത്ത് ഖത്തറിലേക്ക് പ്രവേശിക്കാനാവുക.

city exchange

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഖത്തര്‍ യാത്രാനയം സംബന്ധിച്ച് വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കണം. യാത്രയുടെ മൂന്ന് ദിവസം മുമ്പെങ്കിലും ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദര്‍ശകരും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്ത് മുന്‍കൂര്‍ അനുമതി വാങ്ങണം.
മുന്‍കൂര്‍ അനുമതിയില്ലാതെ സന്ദര്‍ശകരേയോ വിസ ഓണ്‍
അറൈവലില്‍ വരുന്നവരേയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ നിലവില്‍ അനുവദിക്കില്ല. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമയാസമയങ്ങളിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

ആറു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ യാത്രയുടെ 48 മണിക്കൂറിനകം പരിശോധിച്ച ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂറിനുള്ളിലെടുത്ത റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലമോ ഹാജരാക്കുകയും വേണം. ഖത്തറില്‍ താമസക്കാരായവര്‍ യാത്ര കഴിഞ്ഞെത്തി 24 മണിക്കൂറിനകം റാപിഡ് ആന്റിജന്‍ പരിശോധന നടത്തിയിരിക്കണം.

- Advertisement -
Ad image

ഓക്ടോബര്‍ 31ന് മുമ്പ് ഖത്തര്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന എല്ലാ ഇന്ത്യക്കാരും യാത്രക്ക് മുമ്പ് തന്നെ ഇഹ്തിറാസില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി യാത്ര അനുമതി നേടണമെന്ന് എംബസി നിര്‍ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!