

ദോഹ: കേരളപ്പിറവിയോടനുബന്ധിച്ച് ഖത്തര്‍ കലാസപര്യയുടെ കേരളീയ ഗാന മത്സരം അരങ്ങേറുന്നു. എട്ടു മുതല്‍ 16 വയസ്സു വരെയുള്ളവര്‍ക്കാണ് ഗാനമത്സരം നടത്തുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 25ന് മുമ്പ് പാട്ടിന്റെ വീഡിയോ ഫയലാണ് സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ ഒന്നിന് നടക്കുന്ന ഓണം പൊന്നോണം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ഒന്നാം സമ്മാനം ആയിരം റിയാലും രണ്ടാം സമ്മാനം 750 റിയാലും മൂന്നാം സമ്മാനം 500 റിയാലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 30177674, 50129600, 50160758 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
