

കൊച്ചി: നടന്‍ കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേമപ്രാന്ത് എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ എബ്രിഡ് ഷൈന്റെ മകന്‍ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു. എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാന്‍ ചാബ്രയാണ് നിര്‍വ്വഹിക്കുന്നത്. 2014-ല്‍ റിലീസായ ‘1983’ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ബാലതാരമായാണ് ഭഗത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

2021-ല്‍ റിലീസായ ‘മ്യാവൂ’ സൗബിന്‍- ലാല്‍ ജോസ് ചിത്രത്തിലും ഭഗത് ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു. മിമിക്രിയിലൂടെ സിനിമാഭിനയിലെത്തിയ കലാഭവന്‍ പ്രജോദിന്റെ ആദ്യ സിനിമ 2002-ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ്- ദിലീപ് ചിത്രമായ മീശമാധവന്‍ ആയിരുന്നു. നായികയുടെയും മറ്റു അഭിനേതാക്കളുടെയും നിര്‍ണ്ണയം പുരോഗമിക്കുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.
