ബോയിംഗുമായി കരാര്‍ ഒപ്പുവെച്ച് ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
0 Min Read

വാഷിംഗ്ടണ്‍: ഖത്തര്‍ എയര്‍വെയ്‌സ് 50 ബോയിംഗ് 737 മാക്‌സ് 10 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്കി. ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബാക്കറും ബോയിംഗ് കൊമേഴ്‌സ്യല്‍ എയര്‍പ്ലെയിന്‍സ് പ്രസിഡന്റും സി ഇ ഒയുമായ സ്റ്റാന്‍ ഡീലും കരാറില്‍ ഒപ്പുവെച്ചു.

city exchange

ഇതോടൊപ്പം 34 ബോയിംഗ് 777-8 കാര്‍ഗോ വിമാനങ്ങള്‍ക്കും കരാര്‍ നല്കി. ബോയിംഗ് 777-8 കാര്‍ഗോ വിമാനങ്ങള്‍ വാങ്ങാന്‍ ആദ്യമായി കരാറാകുന്ന രാജ്യമാണ് ഖത്തര്‍. വൈറ്റ് ഹൗസിന് സമീപം എസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫിസ് ബില്‍ഡിംഗിലായിരുന്നു കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ്.

Share This Article
Leave a Comment
error: Content is protected !!