ആലുവ മുന്‍സിപ്പല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവരുടെ ശ്രമഫലമായി ഈ വര്‍ഷത്തെ ബജറ്റില്‍ ടോക്കണ്‍ അനുമതി ലഭിച്ച ആലുവ മുനിസിപ്പല്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണത്തിന്റെ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെതുടര്‍ന്ന് കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എം.ഡി ഷെയ്ക്ക് പരീത്, ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി എന്നിവര്‍ ആലുവ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

city exchange

അതിനുശേഷം ആലുവ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ തയ്യാറാക്കിയ മാര്‍ക്കറ്റ് രൂപരേഖ പ്രദര്‍ശിപ്പിച്ചു. രൂപരേഖ കണ്ടതിനുശേഷം അന്‍വര്‍ സാദത്ത് എം എല്‍ എ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിന്റെ ഡി പി ആര്‍ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം കെ എസ് സി എ ഡി സി ഏറ്റെടുക്കാമെന്ന് എം ഡി ഷെയ്ക്ക് പരീത് ഉറപ്പുനല്‍കിയതായും ഈ പദ്ധതി എത്രയും വേഗം സര്‍ക്കാര്‍ സഹായത്തോടെ യാഥാര്‍ഥ്യമാക്കുവാന്‍ മുന്നോട്ടുപോകുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ, ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു. ഇവരുടെ സന്ദര്‍ശനം ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആശാവഹമാണെന്നും അറിയിച്ചു.

ചര്‍ച്ചയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, ചെയര്‍മാന്‍ എം ഒ ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, മിനി ബൈജു, കൗണ്‍സിലര്‍മാരായ ഗെയില്‍സ് ദേവസ്സി പയ്യപ്പിള്ളി, ജെയ്‌സണ്‍ മേലേടത്ത്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, രൂപരേഖ തയ്യാറാക്കിയ കമ്പനി പ്രതിനിധി അംജദ് എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!