കല്യാണസൗഗന്ധികം കഥകളി ഡിസംബര്‍ നാലിന് ഐ സി സി അശോക ഹാളില്‍

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂര്‍ണ്ണമായി അരങ്ങില്‍ അവതരിപ്പിക്കുന്നു, ഖത്തര്‍ ഫണ്‍ഡേ ക്ലബ്ബും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും അങ്കമാലി കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

ഡിസംബര്‍ നാലിന് രാത്രി ഏഴു മുതല്‍
ഐ സി സി അശോക ഹാളില്‍ കല്യാണ സൗഗന്ധികം കഥയുമായി അങ്കമാലി കഥകളി ക്ലബ്ബിന്റെ പത്തിലേറെ കലാകാരന്മാര്‍ വേദിയിലെത്തും. ഖത്തറില്‍ ആദ്യമായിട്ടാണ് ഒരു കഥയുമായി കഥകളി പൂര്‍ണ്ണമായി വേദിയില്‍ അവതരിപ്പിക്കുന്നത് .

ഖത്തറിലെ കഥകളി പ്രേമികള്‍ക്കും പുതിയ തലുറകള്‍ക്കും കഥകളി എന്ന കലാരൂപത്തെ ആസ്വദിക്കാനും അടുത്തറിയാനുമായുള്ള അവസരമാണ് ഖത്തര്‍ ഫണ്‍ഡേ ക്ലബ്ബും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!