ഖത്തറിലെ മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീക്ക് നിര്യാതനായി

Web Desk
1 Min Read

വടക്കേകാട്: ഖത്തറിലെ കേരളശബ്ദം, വീക്ഷണം പത്രങ്ങളുടെ റിപ്പോര്‍ട്ടറും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹിയുമായ തൃശൂര്‍ വടക്കേകാട് കല്ലൂര്‍ ഐ എം എ റഫീക്ക് (64) നിര്യാതനായി. ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പദവികളില്‍ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം ഖത്തര്‍ മലയാളികള്‍ക്കിടയിലെ സാമൂഹ്യ- സാംസ്‌ക്കാരിക- മാധ്യമ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

city exchange

അസുഖബാധിതനായി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

ഭാര്യ: രഹന. മക്കള്‍: റഈസ്, റിയ, ഫൈസല്‍ (മൂവരും ഖത്തര്‍). മരുമക്കള്‍: സഫ്‌ന, ദര്‍വീഷ് (ഇരുവരും ഖത്തര്‍). പിതാവ്: പരേതനായ കുഞ്ഞിബാവ. മാതാവ്: പരേതയായ ഖദീജ ബീവി. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, അബ്ദുല്ല (ഖത്തര്‍), ബഷീര്‍.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 11:30ന് വടക്കേകാട് കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!