ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തക റീന തോമസിനും കുടുംബത്തിനും ഫോട്ട യാത്രയപ്പ് നല്കി

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ 17 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു ന്യൂസിലാന്‍ഡിലേക്ക് പോകുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട)യുടെ ആജീവനാന്ത അംഗവും ദോഹയിലെ സാമൂഹിക, സാംസ്‌കാരിക, സേവന മേഖലയിലെ നിറസാന്നിധ്യവുമായ റീന തോമസിനും ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ റജി അലക്‌സാണ്ടറിനും ഫോട്ട യാത്രയയപ്പ് നല്കി.

city exchange

ഖത്തറിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, സേവന മേഖലയില്‍ പ്രവര്‍ത്തിച്ച റീന തോമസ് നഴ്‌സ്മാരുടെ സംഘടനയായ ഫിന്‍ക്യുവിന്റെ സ്ഥാപക നേതാവും ആദ്യകാല വൈസ് പ്രസിഡന്റും ആയിരുന്നു. ഖത്തര്‍ മലയാളി സമാജം, സെന്റ് തോമസ് സിറോ മലബാര്‍ കാതോലിക് സഭാ എന്നിവയില്‍ അംഗവുമായിരുന്നു റീന.

സാമൂഹിക, സേവന രംഗത്തുള്ള മികച്ച പ്രവര്‍ത്തനത്തിന് ഖത്തറിലെ വിവിധ സംഘടനകള്‍ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചിട്ടുണ്ട്. സാധുക്കളെയും ആവശ്യക്കാരേയും സഹായിക്കുന്നതില്‍ റജി അലക്‌സാണ്ടര്‍ ഫോട്ടയോടെപ്പം മുന്‍പില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

പവാസികള്‍ മരണമടഞ്ഞാല്‍ അവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ ചെന്നു ഏറ്റെടുത്തു കുളിപ്പിച്ച് എംബാം ചെയ്തു അവരവരുടെ രാജ്യങ്ങളിലേക്കു അയക്കാന്‍ സാമൂഹിക സേവകരോടൊപ്പം പ്രവര്‍ത്തിച്ച റീന രോഗീകളെ സന്ദര്‍ശിക്കുക, ആവശ്യമായ സഹായങ്ങളും സാന്ത്വനങ്ങളും നല്‍കുക, ആവശ്യം ഉള്ളപ്പോഴൊക്കെ ഓടിയെത്തി അവര്‍ക്കായി ആശ്വാസമാകുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു.

- Advertisement -
Ad image

കോവിഡ് കാലത്ത് പരിചരണങ്ങള്‍ മാത്രമല്ല വീട്ടില്‍ നിന്നും ഭക്ഷണമുണ്ടാക്കി ആവശ്യക്കാര്‍ക്കും രോഗികള്‍ക്കും എത്തിച്ചു കൊടുക്കുന്നതിലും സമയം കണ്ടെത്തിയിരുന്നു.

ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ യാത്രയയപ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റജി കെ ബേബി, തോമസ് കുരിയന്‍ നെടുംത്തറയില്‍, കുരുവിള കെ, ജോര്‍ജ്, ഗീത ജിജി എന്നിവര്‍ പ്രസംഗിച്ചു. ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. റീന തോമസ് നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!