Community
ജിദ്ദാ ഹജ്ജ് കോണ്‍ഫറന്‍സ്: ഡോ. ഹുസൈന്‍ മടവൂര്‍ എത്തി

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മേല്‍ നോട്ടത്തില്‍ നാലാമത് അന്താരാഷ്ട്ര ഹജ്ജ് ഉംറ കോണ്‍ഫറന്‍സിലും എക്‌സ്‌പോയിലും പങ്കെടുക്കാനായി പ്രമുഖ ഇന്ത്യന്‍ പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയിലെത്തി.


എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ജിദ്ദയിലെ സൂപ്പര്‍ഡോം സ്റ്റേഡിയത്തില്‍ അമ്പതിനായിരം ചരുരശ്ര മീറ്ററില്‍ ഒരുക്കിയ പ്രദര്‍ശനം ഒരു ലക്ഷം ആളുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാല് ദിവസത്തെ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, ഹജ്ജ് വകുപ്പ് മേധാവികള്‍, ഇസ്ലാമിക പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ ഹജ്ജ് ക്വോട്ട കരാറില്‍ ഒപ്പ് വെക്കാനെത്തിയ ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജ്ജു ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഹജ്ജ് കോണ്‍ഫറന്‍സാണിത്.


മക്കാ ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ഹജ്ജ് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ, മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ എന്നിവരടങ്ങിയ ഉന്നത സര്‍ക്കാര്‍ സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.


