

ദോഹ: ബി ജി എം ദോഹ എന്റര്‍ടെയ്ന്‍മെന്റിന്റെ രണ്ടാം വാര്‍ഷികം ജനുവരി 11ന് ഐ സി സി അശോകാ ഹാളില്‍ നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറിലെ 10 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സംഗീത മത്സരം അരങ്ങേറും.

കലാപരിപാടികള്‍, ബി ജി എം സിംഗേഴ്‌സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഗാനമേള എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55118734, 31614867, 74465858, 77338678 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
