കലാനിധി സുദര്‍ശന മഹോത്സവം

Web Desk
1 Min Read

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയില്‍ സുദര്‍ശന മഹോത്സവം സംഘടിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായിക അപര്‍ണ രാജീവ് ഉദ്ഘാടനം ചെയ്തു.

city exchange

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി സുരേഷ് കുമാര്‍, ക്ഷേത്രം പി ആര്‍ ഒ മുകേഷ്, കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിനിമ, ടി വി നൃത്ത സംവിധായകനും കലാനിധി നൃത്ത അധ്യാപകനുമായ രമേഷ് റാമിന്റെ നേതൃത്വത്തില്‍ മുപ്പതില്‍പരം കലാനിധി പ്രതിഭകളുടെ നൃത്തം അരങ്ങേറി.

‘പാട്ടുവീട് ‘ അംഗങ്ങള്‍, ഡോ. സജേഷ് എസ്. നായര്‍, സുകന്യ പി, കലാനിധി പ്രതിഭകളായ ശ്രേയ മഹേഷ്, കീര്‍ത്തന രാജേഷ്, ആവണി സുരേഷ്, അഭിനവ്, നന്ദന്‍ എ എസ്, ഇസ ഷിജോ, അശ്വനി എസ് നായര്‍, അനഘ എസ് നായര്‍, ദേവിക എസ് നായര്‍, തീര്‍ത്ഥ എസ് മോഹന്‍ തുടങ്ങിയവരും നൃത്ത സംഗീതോത്സവത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!