

കല്‍പ്പറ്റ: ശനിയാഴ്ച രാവിലെ വയനാട് മുട്ടിലിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രാവിലെ ആറരയോടെയാണ് മുട്ടില്‍ വാരിയാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്.

കാറില്‍ അഞ്ച് പേരുണ്ടായിരുന്നു. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. പുല്‍പ്പള്ളി കബനി ഗിരിയിലെ അനന്തു, പാലക്കാട് മേട്ടിങ്കല്‍ യദു കൃഷ്ണന്‍, പാലക്കാട് കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്.

കൂട്ടത്തിലുണ്ടായിരുന്ന യാദവ്, ഫവാസ് എന്നിവരുടെ പരിക്ക് ഗുരുതരമല്ല

