ഓണത്തിന് ‘ഇമ്പം’ ഏകാന്‍ ലാലു അലക്‌സും കൂട്ടരുമെത്തുന്നു

Web Desk
1 Min Read

കൊച്ചി: ലാലു അലക്‌സ്, ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ഇമ്പം’ ചിത്രീകണം ആരംഭിച്ചു. ബാംഗ്‌ളൂര്‍ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിക്ക് ശേഷം ലാലു അലക്‌സ് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഇമ്പം എത്തുന്നത്.

city exchange

മലയാളത്തിലെ മുന്‍നിര സംവിധായകന്‍ ലാല്‍ ജോസ് സിനിമാ മേഖലയിലുള്ള അനേകം പ്രമുഖരുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ചിത്രത്തില്‍ കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നു.

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആയാണ് ഓണത്തിന് പ്രദര്‍ശനത്തിന് എത്തുക. അതിരനിലെ പവിഴമഴ പോലെയുള്ളമനോഹര ഗാനങ്ങള്‍ക്കീണം നല്‍കിയ ജയഹരി ഒരുക്കുന്ന ഇമ്പമുള്ള നാല് ഗാനങ്ങളോടെ തിയേറ്ററിലേക്കെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളം, കാലടി, പറവൂര്‍, തയ്ക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ ലൊക്കേഷനുകളില്‍ പുരോഗമിക്കുന്നു.

- Advertisement -
Ad image

ചായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്റ്റിയൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊജക്റ്റ് ഡിസൈനര്‍: അബിന്‍ എടവനക്കാട്, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിസൈന്‍: ഷിബിന്‍ ബാബു.

Share This Article
Leave a Comment
error: Content is protected !!