
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കീസ് റ്റു ഹാപ്പിനെസ്സ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ വിപുലമായ ചടങ്ങില്‍ വിതരണം ചെയ്തു. എട്ട് ഭാഗ്യ വിജയികള്‍ക്ക് 3000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും ഒരു വിജയിക്ക് എംജി5 2026 മോഡല്‍ കാറും ആണ് സമ്മാനമായി ലഭിച്ചത്.

2026 ജൂലൈ 4 മുതല്‍ ഡിസംബര്‍ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 9 എം ജി 5 കാറുകള്‍, 1,20,000 ഖത്തര്‍ റിയാല്‍ ക്യാഷ് (40 പേര്‍ക്ക്), 1 വിജയിക്ക് ബമ്പര്‍ സമ്മാനമായി ജെടൂര്‍ ടി1 കാര്‍ എന്നിവ നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കി നിരവധി വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാന്‍ഡ് മാള്‍/ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്ട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ആഗസ്റ്റ് 27ന് നടക്കും. ഈ അവസരങ്ങള്‍ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

