

ദോഹ: കെ എം സി സി ഖത്തര്‍ വിദ്യാര്‍ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് സംഘടിപ്പിച്ച എക്‌സാം മാസ്റ്ററി- സയന്‍സ് ഓഫ് ലേര്‍ണിംഗ് വിദ്യാര്‍ഥികള്‍ക്ക് പുത്തനുണര്‍വ്വേകി. വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ പരീക്ഷയെ പേടിക്കാതെ നേരിടാം എന്നതിനെ കുറിച്ചും ശാസ്ത്രീയമായ പഠന രീതികളെക്കുറിച്ചും എക്‌സ് ആന്‍ഡ് വൈ ലേര്‍ണിംഗ് സി ഇ ഒയും മദ്രാസ് ഐ ഐ ടി പൂര്‍വ വിദ്യാര്‍ഥിയുമായ മുഹമ്മദ് അജ്മല്‍ കുട്ടികളുമായി സംവദിച്ചു.

ഫലപ്രദമായ പഠന രീതികളിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാന്‍ സഹായകരമാവുമെന്ന് അദ്ദേഹം ഉണര്‍ത്തി. പഠന രീതികളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടന്ന പരിപാടി കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ടീന്‍സ് പ്രസിഡണ്ട് ഇര്‍ഫാന്‍ സിറാജ് അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ പി ടി ഫിറോസ് അതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.
കെ എം സി സി ഖത്തര്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ ഗ്രീന്‍ ടീന്‍സ് ഉപഹാരം കൈമാറി. സന ഇല്യാസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച എക്‌സാം മാസ്റ്ററിക്ക് ഗ്രീന്‍ ടീന്‍സ് ജനറല്‍ സെക്രട്ടറി ഇശല്‍ സൈന സ്വാഗതവും ഗ്രീന്‍ ടീന്‍സ് ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി നന്ദിയും പറഞ്ഞു.
ഗ്രീന്‍ ടീന്‍സ് സബ് കമ്മിറ്റി ഭാരവാഹികളായ പി കെ ഹാഷിര്‍ കല്‍പ്പറ്റ, സഗീര്‍ ഇരിയ, റാഫി പൊന്നാനി, ബഷീര്‍ കരിയാട്, ലത്തീഫ് പാതിരിപ്പറ്റ, ഗ്രീന്‍ ടീന്‍സ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

