

ദോഹ: വിമന്‍ എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിമന്‍ ഇന്ത്യ ഖത്തര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ഖത്തറിലെ സ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ആണ് തംഹീദുല്‍ മര്‍അ. സ്ത്രീകള്‍ക്ക് തങ്ങളുടെ മത അവബോധം നിലനിര്‍ത്താനും മതപഠനം ലഭിക്കാത്തവര്‍ക്കും മദ്രസ പഠനം ഇടയ്ക്ക് നിര്‍ത്തിയവര്‍ക്ക് പ്രാഥമിക മതപഠനം നല്കുന്നതുമായ സ്മാര്‍ട്ട് എഡ്യൂക്കേഷന്‍ പദ്ധതി കൂടിയാണിത്. ഇത്തവണത്തെ പാഠ്യപദ്ധതി ഖുര്‍ആന്‍, ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, ചരിത്രം എന്നിവ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു.

സി ഐ സി മന്‍സൂറ ഹാളില്‍ സമ്മാനദാന ചടങ്ങും സംഗമവും അരങ്ങേറി്. വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി ഐ സി വൈസ് പ്രസിഡന്റ് ഹബീബു റഹ്മാന്‍ കീഴിശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന പരീക്ഷകളില്‍ ജാസ്മി മോള്‍ ഇബ്രാഹിം, നസീദ സമീര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും നുസ്രത്ത് കബീര്‍ രണ്ടാം സ്ഥാനവും റഹ്മത്ത് ബീവി മൂന്നാം സ്ഥാനവും ഷാഹിന ഷെഫീഖ്, റുമീന സെയ്ഫുദ്ദീന്‍, ഫെമിന നെസര്‍ തുടങ്ങിയവര്‍ എക്‌സലന്‍സ് സ്ഥാനവും കരസ്ഥമാക്കി.
തംഹീദുല്‍ മര്‍അ പഠിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ വിമന്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഷംല സിദ്ദിഖ് സ്വാഗതവും അഡ്മിന്‍ സെക്രട്ടറി സുനില അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. വിമന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

