

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2025ലേക്കുള്ള അതിമനോഹരമായ കലണ്ടര്‍ പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന പരിപാടിയില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഷിയാസുദ്ദീന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി, ഇസ്ലാഹി പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി അലി ചാലിക്കര, വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്‍ ലത്തീഫ് നല്ലളം, റഷീദ് അലി വി പി, നസീര്‍ പാനൂര്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ മുസ്ലിം സാസ്‌കാരിക സംഭാവനകള്‍ മുഖ്യപ്രമേയമായ കലണ്ടറില്‍ നമസ്‌കാര സമയങ്ങളും പ്രധാന വിശേഷദിനങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.
മദീന ഖലീഫ നോര്‍ത്തിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തും സെന്ററിന്റെ യൂണിറ്റുകള്‍ മുഖേനയും കലണ്ടര്‍ വിതരണം നടക്കും. കോപ്പികള്‍ ആവശ്യമുള്ളവര്‍ 74421250 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അസ്ലം മാഹി അറിയിച്ചു.

