സഫാരി വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്റെ ആദ്യ വിജയിക്കുള്ള ടെസ്ല കാര്‍ കൈമാറി

Web Desk
1 Min Read

ദോഹ: സഫാരിയുടെ എസ്ദാന്‍ മാളിലെ പുതിയ ഔട്‌ലെറ്റിന്റെ ഉദ്ഘാടത്തിനോടുബന്ധിച്ച് ഗറാഫയിലെ സഫാരി എസ്ദാന്‍ മാള്‍ ഔട്‌ലെറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് യാതൊരു പര്‍ച്ചേസും കൂടാതെ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 2 ടെസ്ല കാറുകള്‍ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയിക്കുള്ള ടെസ്ല കാര്‍ കൈമാറി.

city exchange

സഫാരി എസ്ദാന്‍ മാള്‍ ഗറാഫയില്‍ നടന്ന ചടങ്ങില്‍ സമ്മാനാര്‍ഹനായ എം ഡി ഫിറോസ് സഹാബുദ്ധീന്‍ അന്‍സാരി (കൂപ്പണ്‍ നമ്പര്‍- 114711) ക്കാണ് ആദ്യ ടെസ്ല കാര്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് കൈമാറിയത്.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ഫെബ്രുവരി 18ന് ആവസാനിക്കുന്ന വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19ന് സഫാരി എസ്ദാന്‍ മാളില്‍ നടക്കും. യാതൊരു പര്‍ച്ചേസും കൂടാതെ തന്നെ ഗറാഫ സഫാരി ഔട്‌ലെറ്റ് വിസിറ്റ് ചെയ്യുമ്പോള്‍ ഫ്രീ ആയി ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രോമോഷനില്‍ പങ്കാളിയാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!