ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ് പൂക്കോട്ടുര്‍

Web Desk
0 Min Read

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. ആഭ്യന്തര പ്രശ്‌നം തെരുവിലല്ല പറയേണ്ടതെന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. എംഎസ്എഫ് പൂക്കോട്ടുര്‍ പഞ്ചായത്ത് സംഘടിപ്പിച്ച വിചാരം വേദിയിലാണ് പരാമര്‍ശം ഉയര്‍ന്നത്.

city exchange


അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനിതാ കമ്മിഷനെ സമീപിക്കുകയല്ല വേണ്ടത്. വനിതാ കമ്മിഷനെ സമീപിക്കാന്‍ ഇത് കുടുംബ പ്രശ്‌നമാണോയെന്നും ആഭ്യന്തര പ്രശ്‌നങ്ങള്‍ പറയേണ്ടത് തെരുവിലല്ലെന്നും സമസ്ത നേതാവ് വിമര്‍ശിച്ചു.

Share This Article
Leave a Comment
error: Content is protected !!